COVID 19KeralaLatest NewsNews

ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി : ബ്യൂട്ടി പാര്‍ലര്‍ ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം :  മാടന്‍നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍41 പ്രതീപ് നിവാസില്‍ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ബിന്ദു ആത്മഹത്യ ചെയ്യുകയായിരുന്നു.

Read Also : ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് യുവനടിയുടെ പ്രതിഷേധം  

20 വര്‍ഷത്തിലേറെയായി വീടിനോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നരവര്‍ഷം മുന്‍പാണ് കൊട്ടിയത്ത് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. മയ്യനാട് റോഡില്‍ വേവ്‌സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു.

ഇതിനിടയില്‍ കൊവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ആരംഭിച്ച സ്ഥാപനം, ലോക്ക് ഡൗൺ തുടങ്ങിയതോടെ വലിയ ബാധ്യതയായിമാറി. വായ്പകളുടെ അടവ് മുടങ്ങിയതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നുവെന്നാണ് വിവരം. ബിരുദ വിദ്യാര്‍ത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button