കൊൽക്കത്ത : ബിജെപി പ്രവർത്തകരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലെ പാർട്ടി പ്രവർത്തകനായ തപൻ ഖതുവ, ബിർബും ജില്ലയിലെ പ്രവർത്തകൻ ഇന്ദ്രജിത്ത് സൂത്രധർ എന്നിവരാണ് കൊല്ലപ്പെട്ടത്. തപന്റെ മൃതദേഹം കുളത്തിൽ നിന്നും ഇന്ദ്രജിത്തിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട വീട്ടിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ തൃണമൂലിന് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.
Read Also : ഇരുപതോളം താലിബാന് ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജിയുടെ കാറിന് നേരെ ആക്രമണം നടത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ അഭിഷേക് ബാനർജി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇവർ ബിജെപി പ്രവർത്തകരാണ് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് പ്രവർത്തകരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അക്രമത്തിന് പിന്നിൽ ബിജെപി അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പാർട്ടി വക്താവ് സമിക് ഭട്ടാചാര്യ രംഗത്തെത്തുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments