KeralaLatest NewsNewsIndiaInternational

ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ട് തകർക്കാൻ താലിബാൻ ശ്രമം തകർത്ത് അഫ്ഗാൻ സേന

താലിബാൻ കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തിൽ റോക്കറ്റുകളും പീരങ്കി ഷെല്ലുകളും അണക്കെട്ടിന് സമീപം വരെ എത്തിയിരുന്നു

കാബൂൾ : ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായി അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച സൽമ അണക്കെട്ട് തകർക്കാനുള്ള താലിബാൻ ശ്രമം ചെറുത്ത് തോല്പിച്ച് അഫ്ഗാൻ സേന. സേനയുടെ പ്രത്യാക്രമണത്തിൽ താലിബാൻ സംഘത്തിന് കനത്ത നാശനഷ്ടമുണ്ടായതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഫവാദ് അമൻ ട്വീറ്റിൽ വ്യക്തമാക്കി, ശക്തമായ തിരിച്ചടി നേരിട്ട താലിബാൻ ഭീകരർ ഹെറാത്ത് പ്രവിശ്യ വിട്ടു പോയതായും അദ്ദേഹം വ്യക്തമാക്കി.

സൽമ അണക്കെട്ടിന് നേരെ ചൊവ്വാഴ്ച രാത്രിയാണ് താലിബാൻ ഭീകരരുടെ ആക്രമണമുണ്ടായത്. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ സാധാരണക്കാർക്കും സേനയ്‌ക്കുമെതിരെയുള്ള ശക്തമായ ആക്രമണമാണ് താലിബാൻ നടത്തുന്നത്. ഇതിന് പിന്നാലെയാണ് അണക്കെട്ട് തകർക്കാൻ താലിബാൻ ഭീകരർ ശ്രമിച്ചത്. അണക്കെട്ട് തകർന്നാൽ പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുമെന്നാണ് വിലയിരുത്തൽ.

സൽമ അണക്കെട്ട് ലക്ഷ്യമിട്ട് താലിബാൻ കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തിൽ റോക്കറ്റുകളും പീരങ്കി ഷെല്ലുകളും അണക്കെട്ടിന് സമീപം വരെ എത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ചെഷ്ത് ജില്ലയിൽ സ്ഥിതിചെയ്യുന്ന സൽമ അണക്കെട്ട് 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായിട്ടാണ് ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button