തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുന്നതും മരണസംഖ്യ ഉയരുന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ പുതുതായി 23,000ത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ 11.87 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 148 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 17,000 കടന്നു. ഇതുവരെ 17,103 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കടകള്‍ ആറ് ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലും മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്.
Post Your Comments