KeralaLatest News

പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച്‌ പണം തട്ടിയ പോലീസുകാരൻ കോണ്‍ഗ്രസ് അനുഭാവി, പിണറായിക്കെതിരെ പോസ്റ്റിട്ടു കുടുങ്ങി

പരാതിക്കാരന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പായത്.

കണ്ണൂര്‍: കവര്‍ച്ചാ കേസില്‍ പൊലീസ് പിടിയിലായ പ്രതിയുടെ കൈയിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫിസര്‍ പണം തട്ടിയെടുത്ത കേസില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. മോഷണ കേസില്‍ പൊലീസ് പിടിയിലായ പുളിമ്പറമ്പിലെ ഗോകുലി(26)ന്റെ കൈയിലുണ്ടായിരുന്ന സഹോദരിയുടെ എ.ടി.എം കാര്‍ഡിലെ പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ചെറുതാഴം  ഇ.എന്‍ ശ്രീകാന്ത് നമ്പൂതിരി അരലക്ഷത്തിലധികം രൂപ പിന്‍വലിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ശ്രീകാന്ത് ഒളിവില്‍ പോവുകയായിരുന്നു. ഇയാൾ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു. ഇതു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിക്കാരനെ സ്വാധീനിച്ച്‌ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത്. പണം തട്ടം തട്ടിയ കേസ് ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. അതുകൊണ്ട് തന്നെ ഈ പൊലീസുകാരന് ഇനി സര്‍വ്വീസില്‍ തിരിച്ചു കയറാനും കഴിയും എന്ന വിലയിരുത്തലുമെത്തി. പരാതിക്കാരന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പായത്.
എന്നാല്‍ കേസ് ഒത്തുതീര്‍പ്പായെങ്കിലും ശ്രീകാന്തിന്റെ സസ്‌പെന്‍ഷന്‍ തല്‍കാലം തുടരും.

തിരിച്ചെടുക്കാന്‍ ഒരു സാധ്യതയുമില്ല. പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കും വിധമാണ് ശ്രീകാന്ത് പ്രവര്‍ത്തിച്ചതെന്ന അതൃപ്തി സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. അപഹരിച്ച പണം ഗോകുല്‍ തന്റെ സഹോദരിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്.ഇവരുടെ മൊബൈല്‍ ഫോണില്‍ ശ്രീകാന്ത് പണം പിന്‍വലിച്ചപ്പോള്‍ മെസെജ് വന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ തന്നെ ഇവര്‍ പരാതിയുമായെത്തിയത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിന് ഇയാൾക്കെതിരേ അച്ചടക്ക നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനാ അനുഭാവിയാണ് ശ്രീകാന്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button