KeralaNattuvarthaLatest NewsNews

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശം

ആദായനികുതി വകുപ്പ് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു

മലപ്പുറം: മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിൽ ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട് ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് കൈമാറിയത്.

അതേസമയം എ.ആര്‍ സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു.

ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും ഇതുസംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായും ജലീല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത് എന്നും പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഇ.ഡി മൊഴിയെടുത്തുവെന്നും ജലീല്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button