Latest NewsIndia

യുപിയിലെ മൊറാദാബാദിൽ നൂറോളം ഹിന്ദു കുടുംബങ്ങള്‍ ഭയന്ന് കൂട്ടത്തോടെ നാടുവിടുന്നു, കാരണം ഞെട്ടിപ്പിക്കുന്നത്

മാംസാഹാരത്തിന്റെ അവശിഷ്ടങ്ങള്‍ വീടിനുമുന്നിലേക്ക് വലിച്ചെറിയുന്നതും വീടുകള്‍ക്ക് മുന്നില്‍ വച്ച്‌ ഇറച്ചിവെട്ടുന്നതും പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ കാരണം അറിഞ്ഞപ്പോൾ ആളുകൾ അമ്പരപ്പിലും ആശങ്കയിലുമാണ്. അന്യ സമുദായക്കാരായ അയല്‍വാസികളുടെ ഉപദ്രവം സഹിക്കാനാവാതെയാണ് കുടുംബങ്ങള്‍ കോളനിയില്‍ നിന്ന് കുടിയൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാംസാഹാരത്തിന്റെ അവശിഷ്ടങ്ങള്‍ വീടിനുമുന്നിലേക്ക് വലിച്ചെറിയുന്നതും വീടുകള്‍ക്ക് മുന്നില്‍ വച്ച്‌ ഇറച്ചിവെട്ടുന്നതും പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിനെല്ലാം പുറമെ ഗുണ്ടകളുടെ ശല്യവും . ഇതോടെ ഭയന്ന ഇവർ അന്യ സമുദായക്കാര്‍ക്ക് കിട്ടുന്ന വിലയ്ക്ക് വീടുവിറ്റാണ് സ്ഥലം വിടുന്നത്. മൊറാദാബാദില്‍ ലജ്‌പത് നഗറിലെ ശിവമന്ദിര്‍ കോളനിയിലെ 81 കുടുംബങ്ങളാണ് തങ്ങളുടെ വീടുകളും സ്വത്തുക്കളും വില്‍ക്കാനുണ്ടെന്ന് കാട്ടി വീടിനുമുന്നില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

എന്നാല്‍ ചിലർ വീടുവിറ്റു എന്നത് ശരിതന്നെയാണ്. അതിന് പറയുന്ന കാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. പലരും വീടുവിറ്റത് മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടിയ വിലയ്ക്കാണെന്നും പൊലീസ് വ്യക്തമാക്കി. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ അയൽക്കാരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നവരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button