ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്(ബി.ആര്.ഒ). കിഴക്കന്‍ ലഡാക്കിലെ ഉംലിംഗ് ലാ പാസിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 19,300 അടി ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.
Also Read: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ പുതിയ പരീക്ഷണം: ടിപിആറിന് പകരം ഇനി ഡബ്ലിയുഐപിആര്‍, വിശദവിവരങ്ങൾ
ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോര്‍ഡാണ് ഉംലിംഗ് ലാ മറികടന്നത്. ചുമാര്‍ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് 52 കിലോ മീറ്റര്‍ ദൂരത്തിലാണ് വ്യാപിച്ചുകിടക്കുന്നത്. പുതിയ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ പ്രദേശവാസികള്‍ക്ക് ലേയില്‍ നിന്നും ചിസുംലെ, ഡെംചോക്ക് എന്നിവിടങ്ങളിലേയ്ക്ക് സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നും സാമൂഹിക സാമ്പത്തിക സ്ഥിതിയും ടൂറിസവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ബി.ആര്.ഒ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൈനസ് 40 ഡിഗ്രി വരെ ഈ മേഖലയില്‍ താപനില താഴാറുണ്ട്. ഇതിന് പുറമെ, മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ഓക്സിജന്റെ അളവ് 50 ശതമാനം മാത്രമാണ്. എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 17,598 അടി ഉയരത്തിലാണ് നേപ്പാളിലെ തെക്കന്‍ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടിയിലാണുള്ളത്. എന്നാല്‍ ഈ മേഖലകളിലേയ്ക്ക് റോഡുകള്‍ ഇല്ല. ലഡാക്കില്‍ തന്നെയുള്ള ഖര്‍ദുങ് ലാ 17,600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Post Your Comments