കാബൂള്‍: അഫ്ഗാനിസ്ഥാന് പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ഭീകരരുടെ ആക്രമണം. പ്രതിരോധമന്ത്രി ബിസ്മില്ലാ ഖാന്‍ മുഹമ്മദിയുടെ കാബൂളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത കാവലുള്ള ഗ്രീന്‍ സോണ്‍ മേഖലയിലാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. കാര്‍ ബോംബ് സ്ഫോടനം നടത്തിയ ശേഷം ഭീകരര്‍ മന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
മന്ത്രിയുടെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.മന്ത്രിയുടെ കാബൂളിലെ വീട്ടിലേയ്ക്ക് അക്രമികള്‍ ബോംബെറിയുകയായിരുന്നു. മന്ത്രി ബിസ്മില്ല ഖാന്‍ മുഹമ്മദിയും കുടുംബവും സുരക്ഷിതരാണ്. അക്രമികളെ സുരക്ഷാസേനാ സംഘം വെടിവച്ച് കൊന്നു. പത്ത് പേര്‍ക്കോളം പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.ആക്ടിംഗ് പ്രതിരോധ മന്ത്രി ബിസ്മില്ലാ ഖാന്‍ മുഹമ്മദിയുടെ ഗസ്റ്റ്ഹൗസ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതായി കാണുന്നുവെന്ന് സ്റ്റാനക്‌സായ് പറഞ്ഞു.
നിരവധി ചെറിയ സ്‌ഫോടനങ്ങളും വെടിയൊച്ചകളും കാബൂളിലെ തെരുവുകളില്‍ അരങ്ങേറിയിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറുള്ള പ്രവിശ്യാ തലസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു ആക്രമണവുമായി താലിബാന്‍ വിമതര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
യുഎസ്, നാറ്റോ സേന പിന്മാറ്റം പ്രഖ്യാപിച്ചതോടെ താലിബാന്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥിലെ മൂന്നു പ്രവിശ്യകള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.
Post Your Comments