Latest NewsKeralaNewsIndia

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അമിത് ഷായെ കാണും

ന്യൂഡൽഹി: ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കണമെന്നും ലൗജിഹാദിൽ കേന്ദ്രം നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

Read Also : പ്രളയത്തിലുണ്ടായ മരണങ്ങളുടെ കണക്കിലും മായം ചേർത്ത് ചൈന : മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ധനവ്  

കേരളത്തിൽ പെരുന്നാൾ സമയത്ത് നൽകിയ ഇളവുകൾ സർക്കാറിന്റെ മതസമീപനത്തിലെ ഇരട്ടതാപ്പാണെന്നും സുരേന്ദ്ര ജയിൻ ചൂണ്ടിക്കാട്ടി. കാൻവാർ കാവടി യാത്ര നിരോധിച്ചതും മുഹറം പെരുന്നാൾ നിയന്ത്രിച്ചതും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ ധീരമായ നടപടിയാണെന്നും ജയിൻ പറഞ്ഞു.

ഹൈന്ദവ സമൂഹത്തിന്റെ നിരവധി പ്രശ്‌നങ്ങളിൽ കേന്ദ്രനിയമം അനിവാര്യമാണ്. ലൗജിഹാദ് ഒരു യാഥാർത്ഥ്യമാണ്. ലൗജിഹാദിനെതിരെ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ്. ഹൈന്ദവക്ഷേത്രങ്ങളെ സംസ്ഥാന ഭരണകൂടങ്ങളുടെ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കണം. ഈ രണ്ട് ആവശ്യങ്ങളും കേന്ദ്ര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപെടുത്തുമെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button