ദുബായ്: കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് തുടക്കം കുറിക്കാന്‍ യുഎഇ. മൂന്ന് വയസ്സ് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. നേരത്തെ മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷനാണ് യുഎഇ ആരംഭിച്ചത്.
വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷം കുട്ടികള്‍ക്കുള്ള സിനോഫാം വാക്‌സിന് അടിയന്തിര അംഗീകാരം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരവും അംഗീകൃത നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായ പ്രാദേശിക വിലയിരുത്തലുകളെയും അടിസ്ഥാനത്തിലായിരിക്കും വാക്‌സിന്‍ നല്‍കുക. 2021ല്‍ അബുദാബിയില്‍ ആരംഭിച്ച സിനോഫാം ഇമ്യൂണ്‍ ബ്രിഡ്ജ് പഠനത്തില്‍ 900 കുട്ടികളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്.
യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുട്ടികളുടെ രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.
മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളില്‍ ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ. ചൈന, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ തുടങ്ങിയ മറ്റ് വാക്‌സിന്‍ നിര്‍മ്മാണ രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി സമാനമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
Post Your Comments