ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പേമെന്റ് ഗേറ്റ്‌വെ കമ്പനികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍. പേടിഎം, റസോര്‍പേ, ബില്‍ ഡെസ്‌ക് എന്നിവയാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. ഈ ആപ്പുകള്‍ ചൈനീസ് ബെറ്റിംഗ് ആപ്പുകളിലേയ്ക്ക് പണം കൈമാറിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇത് ആദ്യമായാണ് പേമെന്റ് ഗേറ്റ്‌വെ കമ്പനികള്‍ക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴില്‍ അന്വേഷണം നടത്തുന്നത്. പേമെന്റ് ഗേറ്റ്‌വേ കമ്പനികള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താതെ ചൈനീസ് ആപ്പുകളിലേയ്ക്ക് പണമിടപാട് അനുവദിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
ചൈനീസ് ബെറ്റിംഗ് ആപ്പുകളിലൂടെ നിരവധി ഇന്ത്യക്കാരാണ് വാതുവെയ്പ്പ് നടത്തുന്നതെന്നും ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന തുക കയ്മാന്‍ ദ്വീപുകളിലേയ്ക്കാണ് എത്തുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാഷ്ഫ്രീ, ഇന്‍ഫിബീം അവന്യൂസ് തുടങ്ങിയ പേമെന്റ് ഗേറ്റ്‌വെ കമ്പനികളും ഇഡിയുടെ നിരീക്ഷണത്തിലാണ്. ചൈനീസ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട്
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസോര്‍പേയുടെ പങ്കും ഇഡി പരിശോധിക്കുന്നുണ്ട്.
Post Your Comments