KeralaLatest News

‘സ്വന്തം പിതൃത്വം പെണ്‍കുട്ടിയുടെ അച്ഛന്റെ തലയില്‍ വെച്ചുകെട്ടാൻ നോക്കിയ ളോഹയിട്ട പിശാച് , ഇതെല്ലം ഖേരളത്തിൽ’

'കുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു എന്ന് മാതാപിതാക്കളെക്കൊണ്ട് കോടതിയിൽ കള്ളം പറയിപ്പിക്കുക.'

എറണാകുളം: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച്‌ തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ പുരോഗമിക്കുകയാണ്. മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ഇതിൽ ശ്രദ്ധേയം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇടവക വികാരിയായിരിക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്യുക, ഗര്ഭിണിയാക്കുക.
പെൺകുട്ടിയ്ക്ക് പ്രസവിക്കാൻ സഭയുടെ ആശുപത്രിയും അവിടെനിന്നു അമ്മയെയും കുട്ടിയെയും ഒളിപ്പിക്കാൻ സഭയുടെ അനാഥാലയവും തയ്യാറായിരിക്കുക.

കേസാകുമ്പോൾ കുറ്റം ഇരയുടെ സ്വന്തം അച്ഛന്റെ തലയിൽ വെച്ചുകെട്ടുക; അയാളെക്കൊണ്ട് അത് സമ്മതിപ്പിക്കുക.
വിദേശത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യവും ലഭ്യമാവുക.
കോടതിയിൽ ഇരയും മാതാപിതാക്കളും അടക്കം കൂറുമാറുക; പരസ്പരസമ്മത്തോടെയുള്ള ബന്ധമായിരുന്നുവെന്നു അവരെക്കൊണ്ടു പറയിപ്പിക്കുക

കുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു എന്ന് മാതാപിതാക്കളെക്കൊണ്ട് കോടതിയിൽ കള്ളം പറയിപ്പിക്കുക.
അതെ ഇരയെക്കൊണ്ട് തന്നെ വിവാഹം കഴിക്കാൻ ജാമ്യം നൽകണമെന്ന് രാജ്യത്തെ പരമോന്നത കോടതിയിൽ അപേക്ഷ കൊടുപ്പിക്കുക.
***
ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനൽ ഈ നാട്ടിൽ ഉണ്ടാകാൻ സാധ്യതയില്ല.
ഇത്രയും വേട്ടയാടപ്പെട്ട, അപമാനിക്കപ്പെട്ട, നിർഭാഗ്യവാന്മാരായ, നിരാലംബമായ മറ്റൊരു കുടുംബവും ഉണ്ടാകാൻ സാധ്യതയില്ല.
ഇതൊക്കെ നടക്കുന്ന സ്‌ഥലത്തെ ഖേരളം എന്ന് വിളിച്ചാൽ എനിക്ക് ഖേദവുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button