Latest NewsNewsIndiaInternational

ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി: ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമെന്ന് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി

ടോക്യോ: പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യ പൊരുതി തോറ്റു. ബെല്‍ജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് തോറ്റത്. അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം.

Also Read:‘സ്വന്തം പിതൃത്വം പെണ്‍കുട്ടിയുടെ അച്ഛന്റെ തലയില്‍ വെച്ചുകെട്ടാൻ നോക്കിയ ളോഹയിട്ട പിശാച് , ഇതെല്ലം ഖേരളത്തിൽ’

ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ ഇന്ത്യൻ ടീം ആദ്യ ക്വാര്‍ട്ടറില്‍ 2-1ന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇന്ത്യയ്‌ക്കൊപ്പമെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ ആരും ഗോളടിച്ചില്ല. അവസാന ക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ ഹെന്‍ട്രിക്‌സ് രണ്ട് ഗോളടിച്ച്‌ ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.

ഇന്ത്യയ്ക്കായി മന്‍ദീപ് സിംഗും, ഹര്‍മന്‍ പ്രീത് സിംഗുമാണ് ഗോളടിച്ചത്. മത്സരശേഷം, ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ടീം നന്നായി പൊരുതിയെന്നും മോദി പറഞ്ഞു.

41 വർഷത്തിനിപ്പുറം ആദ്യമായിട്ടായിരുന്നു ഇന്ത്യൻ ടീം ഹോക്കിയിൽ സെമിയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെയും ആവേശത്തോടെയുമായിരുന്നു കായികപ്രേമികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button