KeralaLatest NewsNews

പഠിച്ചവർക്കും ആടിനെ വളർത്താം , എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയെന്ന മാനസികാവസ്ഥ ആദ്യം മാറണം : ഹൈക്കോടതി

കൊച്ചി : എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവതീ യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി. സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണെന്നും കേന്ദ്രസർക്കാറിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.

Read Also : ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത വുഹാനിൽ വീണ്ടും കോവിഡ് : മുഴുവൻ ജനങ്ങളേയും പരിശോധിക്കും 

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽ.ജി.എസ്.) റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. എൽ.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടിൽകണമെന്ന ഉത്തരവിനെതിരേ പി.എസ്.സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാകുമെന്നാണ് പി.എസ്.സി പറഞ്ഞത്.

പഠിച്ചവർക്കും ആടിനെ വളർത്താമെന്നും പക്ഷേ നമ്മൾ ആരും അതിന് തയ്യാറാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജി ഡി പി കുറഞ്ഞ സാഹചര്യമാണ് ഉള്ളതെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button