Latest NewsNewsIndia

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മൃഗീയമായി കൊലപ്പെടുത്തി

ലക്നൌ: ഭാര്യയുമായുള്ള ത‍ര്‍ക്കത്തെ തുടര്‍ന്ന് മദ്യപിച്ചെത്തിയ ഭർത്താവ് എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച്‌ കൊന്നു. ഉത്തര്‍പ്രദേശിലെ ബിജിനോ‍ര്‍ ജില്ലയിലാണ് സംഭവം. മരിക്കുന്നതുവരെ തുടര്‍ച്ചയായി കുഞ്ഞിനെ നിലത്തടിക്കുകയായിരുന്നു ഇയാളെന്നായിരുന്നു ഭാര്യയുടെ മൊഴി. ഭാര്യയുടെ പരാതിയില്‍ പ്രതിയായ മുഹമ്മദ് നാസിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ നിരന്തരമായി കലഹം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.

Also Read:ഏതൊക്കെ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാം: അവ എങ്ങനെ ഉപയോഗിക്കാം

ഒന്നര വര്‍ഷം മുൻപ് വിവാഹം കഴിച്ച നാസിമിനും മഹ്താബ് ജഹാനും എട്ട് മാസം പ്രായമായ മകളാണുള്ളത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസം നാസിമുമായി വഴക്കിട്ട മഹ്താബ് വീട്ടിലേക്ക് പോയി. ജൂലൈ 31 ന് രാത്രി മദ്യപിച്ചെത്തിയ നാസിം ഭാര്യ വീട്ടിലെത്തുകയും കുഞ്ഞിനെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു.

മഹ്താബ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കായി.
ഇതിനിടെ കുഞ്ഞിനെ പിടിച്ചുവാങ്ങിയ നാസിം, കുഞ്ഞിനെ തുട‍ർച്ചയായി നിലത്തടിച്ച്‌ കൊല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button