Latest NewsNewsInternational

നാസർ മുഹമ്മദിന്റെ മക്കളാണിവർ, പൊതിഞ്ഞു കെട്ടിവെച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മൃതദേഹം: വൈറലാകുന്ന ചിത്രത്തിന് പിന്നിൽ

കാണ്ഡഹാർ: ‘ഈ ഇരിക്കുന്ന കുഞ്ഞുങ്ങൾ നാസർ മുഹമ്മദ് എന്നൊരു അഫ്ഘാൻ കൊമേഡിയന്റെ മക്കളാണ്. മുന്നിൽ പൊതിഞ്ഞുകെട്ടിയിരിക്കുന്നത് പിതാവിനെയാണ്. തമാശകൾ പറയുന്നു എന്നതായിരുന്നു കുറ്റപത്രം. ആ കുഞ്ഞുങ്ങൾക്ക് ജീവിത കാലം മുഴുവൻ ഒരു തമാശക്കും ചിരിക്കാൻ കഴിയാത്ത വിധം നിസ്സംഗരാക്കുന്ന രീതിയിലാണ് കൊന്നുകളഞ്ഞത്’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു ചിത്രവും അതിനു വന്ന ക്യാപ്‌ഷനുമാണിത്. എന്നാൽ, വൈറലാകുന്ന ഈ ചിത്രത്തിന് പിന്നിലെ സത്യം മറ്റൊന്നാണ്.

സാഹിദ് മുഹമ്മദ് എന്നയാളാണ് വ്യാജ പ്രചാരണം ആരംഭിച്ചത്. എന്നാൽ, ഇത് നാസർ മുഹമ്മദിന്റെ മൃതദേഹമോ അദ്ദേഹത്തന്റെ മക്കളോ അല്ല. 2015 ജൂൺ 14-ന് പുറത്തുവന്ന ചിത്രമാണ് തലൈബാന്റെ ആക്രമണത്തട്ടിൽ കൊല്ലപ്പെട്ട നാസറിന്റേതെന്ന രീതിയിൽ പ്രചരിക്കുന്നത്. 6 വർഷം മുമ്പ് ഹെറാത്ത് ജില്ലയിൽ താലിബാനും അഫ്ഗാൻ സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹമാണിത്. അന്നത്തെ ഏറ്റുമുട്ടലിൽ കുറഞ്ഞത് 5 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിയുന്നു.

ഷിൻഡാണ്ട് ജില്ലയിലെ അരക്ഷിതാവസ്ഥ തടയണമെന്ന് ആവശ്യപ്പെട്ട് മൃതദേഹങ്ങൾ വെച്ചുകൊണ്ട് നടത്തിയ റാലിയിലെ ഒരു ചിത്രമാണിത്. ഈ മൃതദേഹങ്ങൾ ഹെറാത്ത് പ്രവിശ്യാ സർക്കാർ ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതാണ് ഇപ്പോൾ നാസറിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത്. നാസർ മുഹമ്മദിന്റെ കൊലപാതകം ദേശീയതലത്തിലും ആഗോളതലത്തിലും അപലപിക്കപ്പെട്ടു. അമേരിക്കൻ നയതന്ത്രജ്ഞനും കാബൂളിലെ യുഎസ് അംബാസഡറും ട്വിറ്ററിൽ താലിബാന്റെ നടപടിയെ അപലപിച്ചു രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button