ഡല്‍ഹിയിലെ എം.എല്‍.എമാര്‍ പ്രതിമാസം കൈപ്പറ്റുന്നത് 90,000 രൂപ: വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എം.എല്‍.എമാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രതിമാസ ശമ്പളം 30,000 രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ അലവന്‍സ് ഉള്‍പ്പെടെ ഡല്‍ഹിയിലെ എം.എല്‍.എമാര്‍ക്ക് പ്രതിമാസം ലഭിക്കുക 90,000 രൂപയാണ്.

Also Read: ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന ഈ മനുഷ്യൻ ഒരു ഇന്ത്യാക്കാരനല്ല: 17 വർഷത്തെ കണക്ക് വീട്ടലാണിത്, അഭിമാന കാഴ്ച !

നിലവില്‍ 12,000 രൂപയാണ് എം.എല്‍.എമാരുടെ ശമ്പളം. 41,000 രൂപ അലവന്‍സ് ഉള്‍പ്പെടെ ആകെ 53,000 രൂപയാണ് എം.എല്‍.എമാര്‍ കൈപ്പറ്റന്നത്. പുതിയ തീരുമാനം അനുസരിച്ച് എം.എല്‍.എമാര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളവും 60,000 രൂപ അലവന്‍സും ലഭിക്കും. ആകെ 90,000 രൂപ ശമ്പളമായി നല്‍കിയിട്ടും വിവിധ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡല്‍ഹി 10-ാം സ്ഥാനത്താണ്.

എം.എല്‍.എമാര്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപ നല്‍കുന്ന തെലങ്കാനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1.98 ലക്ഷം രൂപ നല്‍കുന്ന ഉത്തരാഖണ്ഡ് രണ്ടാം സ്ഥാനത്തും 1.90 ലക്ഷം രൂപ നല്‍കുന്ന ഹിമാചല്‍ പ്രദേശ് മൂന്നാം സ്ഥാനത്തുമാണ്. ഹരിയാന 1.55 ലക്ഷം, രാജസ്ഥാന്‍ 1,42,500, ബീഹാര്‍ 1.30 ലക്ഷം, ആന്ധ്രാപ്രദേശ് 1.25 ലക്ഷം, ഗുജറാത്ത് 1,05,000, ഉത്തര്‍പ്രദേശ് 95,000 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ എം.എല്‍.എമാര്‍ ഒരു മാസം കൈപ്പറ്റുന്നത്.

Share
Leave a Comment