![](/wp-content/uploads/2021/08/covidd.jpg)
ന്യൂഡൽഹി : കേരളത്തിൽ കാറ്റഗറി നിയന്ത്രണം ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ. എ ബി സി ഡി കാറ്റഗറി നിയന്ത്രണത്തിൽ പ്രതീക്ഷിച്ച ഗുണം കിട്ടിയില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കോവിഡ് രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ചാൽ പോരാ ആർ ടി പി സി ആർ പരിശോധന കൂട്ടണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. വ്യാപനം കൂടിയ ക്ലസ്റ്ററുകളിൽ പരിശോധന ഇരട്ടിയാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
Read Also : ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം: ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിംഗ് യാദവ്
അതേസമയം, കോവിഡ് മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കയ്ക്കിടെ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പ്രതിവാര കണക്കിൽ വർധനയെന്നാണ് റിപ്പോർട്ട്. കേരളം അടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപന തോത് കൂടിയത്. കേരളത്തിലെ കോവിഡ് വ്യാപനം വെല്ലുവിളിയായി തുടരുമ്പോഴാണ് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിൽ കൂടി രോഗികളുടെ എണ്ണം കൂടുന്നത്. ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വർധനയുണ്ടായത്.
Post Your Comments