COVID 19Latest NewsNewsIndia

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യയുടെ കൊവാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആർ

ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യയുടെ കൊവാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആർ. ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ ഐസിഎം ആർ പുറത്തുവിട്ടിട്ടുണ്ട്. ഐസിഎംആർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഡെൽറ്റ പ്ലസ് വകഭേദമാണ് രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകുക. ഇതിനെതിരെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കൊവാക്‌സിന് കഴിയുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

Read Also : മഹാദേവന് സമർപ്പിക്കാൻ പാടില്ലാത്തവ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |  

നിലവിൽ നല്ലൊരു ശതമാനം ആളുകളും കൊവാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ രൂക്ഷമാകില്ലെന്നാണ് വിലയിരുത്തൽ. അതേസമയം അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണോ ഡെൽറ്റ പ്ലസ് എന്ന് കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല.

അതേസമയം എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണമെന്നുമാണ് ഐഎംഎയുടെ നിർദ്ദേശം. 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണമെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്‌സിൻ നൽകിയ ശേഷം വേണം അദ്ധ്യയനം ആരംഭിക്കാനെന്നും ഐഎംഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button