Latest NewsIndiaNews

എസ്‌എംഎ ബാധിച്ച ഒന്നര വയസ്സുകാരന് 16 കോടിയുടെ മരുന്ന് സൗജന്യമായി നൽകി

നാസിക്: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച പിഞ്ചുകുഞ്ഞിന് 16 കോടിയുടെ മരുന്ന് സൗജന്യമാക്കി യുഎസ് സ്ഥാപനം. അപൂര്‍വ രോഗം ബാധിച്ചതിനാല്‍ കുത്തിവയ്പ്പിനുള്ള ഭീമമായ തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള വിശാല്‍ ദവാരെ-കിരണ്‍ ദമ്പതികൾക്കാണ് കമ്പനിയുടെ തീരുമാനം ആശ്വാസമായത്.

Read Also : കാത്തിരിപ്പിന് വിരാമം : ഒല ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഈ മാസം വിപണിയിലെത്തും, വിലയും സവിശേഷതകളും 

പ്രാഥമിക രോഗനിര്‍ണയത്തിനുശേഷം ശിവരാജ് ദവാരെയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തപ്പോഴാണ് ന്യൂറോളജിസ്റ്റ് ഡോ. ബ്രജേഷ് ഉദാനി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സോള്‍ജെന്‍സ്മ കുത്തിവയ്‌പെടുക്കണമെന്ന് നിര്‍ദേശിച്ചത്.

നാസിക്കില്‍ ഒരു ഫോട്ടോകോപ്പി കട നടത്തുകയാണ് വിശാലിനോട് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനിയുടെ ഭാഗ്യക്കുറിയില്‍ അപേക്ഷിക്കാന്‍ ഡോക്ടര്‍ ഉദാനി നിര്‍ദേശിക്കുകയായിരുന്നു.

2020 ഡിസംബര്‍ 25ന് ശിവരാജിനെ കുത്തിവയ്പ് നല്‍കാനായുള്ള ലക്കി ഡ്രോയിലേക്ക് കമ്പനി തിരഞ്ഞെടുത്തു. 2021 ജനുവരി 19ന് ശിവരാജിന് ഹിന്ദുജ ആശുപത്രിയില്‍ വച്ച്‌ കുത്തിവയ്പ്പ് നല്‍കുകയും ചെയ്തതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button