ലണ്ടൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ ക്രോസ് ഓവർ മോഡലായ ടൈഗോ വിപണയിൽ അവതരിപ്പിച്ചു. ക്രോസ് ഓവർ മോഡലായ ഈ വാഹനം കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള യൂറോപ്യൻ വിപണിയിലാണ് പ്രദർശിപ്പിക്കുന്നതെന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഈ ക്രോസ് ഓവർ വാഹനത്തിന്റെ ഡിസൈൻ സ്കെച്ച് നേരത്തെ തന്നെ ഫോക്സ്വാഗൺ പുറത്തുവിട്ടിരുന്നു. കൂപ്പെ വാഹനങ്ങളുടെ രൂപകല്പനയിൽ അഞ്ച് സീറ്റർ മോഡലായാണ് ടൈഗോ എത്തുന്നത്. സ്കെച്ചിൽ നൽകിയിട്ടുള്ള ഡിസൈനിനോട് തികച്ചും നീതി പുലർത്തിയാണ് പ്രൊഡക്ഷൻ പതിപ്പ് എത്തുകയെന്നാണ് സൂചന.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ടെന്നീസിൽ സ്വരേവിനു സ്വർണം
1.0 ലിറ്റർ. 1.5 ലിറ്റർ ടിഎസ്ഐ എൻജിനുകളിലാണ് ടൈഗോ എത്തുന്നത്. സൗത്ത് അമേരിക്കൻ വിപണിയിൽ നിലവിലുള്ള ഫോക്സ്വാഗന്റെ നിവോസ് കൂപ്പെ എസ്യുവിയെ അടിസ്ഥാനമാക്കിയാണ് ടൈഗോ ഒരുക്കിയിരിക്കുന്നത്. നവീനമായ ഡിസൈനിനൊപ്പം പുതുതലമുറ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ കോക്പിറ്റ് എന്നിവയാണ് ടൈഗോയുടെ പ്രത്യേകതകൾ.
Post Your Comments