Latest NewsNewsHockeySports

ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയിൽ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പുരുഷ ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക്സിന്റെ സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.

ആദ്യ ക്വാർട്ടറിൽ തന്നെ ലോക രണ്ടാം റാങ്കുകാരായ ഓസ്ട്രേലിയക്കെതിരേ നേടിയ ലീഡ് അവസാന നിമിഷം വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോൾ കീപ്പർ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്.

Read Also:- ഫോക്സ്വാഗന്റെ ടൈഗോ വിപണയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ, അന്ന് സെമിഫൈനൽ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു അന്ന് മത്സരിച്ചിരുന്നത്. 2016 റിയോ ഒളിമ്പിക്സിൽ 12-ാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button