COVID 19KeralaLatest NewsNewsIndia

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ പകുതിയിലേറെ കേരളത്തിൽ : പുതിയ കണക്കുകൾ പുറത്ത്

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകള് കുത്തനെ കുറയാൻ പ്രധാനകാരണം കോവിഡ് വാക്സിനേഷനിലെ വേഗത തന്നെയാണ്. ഇതുവരെ രാജ്യത്ത് 47,02,98,596 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ നടപടികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.

അതേസമയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,655,824 ആയി. രാജ്യത്ത് 4,10,952 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെ കേസുകളും കേരളത്തിലാണ്.

39,258 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,08,20,521 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,79,472 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 46,82,16,510 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button