ഭോപ്പാല്‍ : മധ്യപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വീടുകള്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. രണ്ട് കുട്ടികളും അവരുടെ പിതാവും മുത്തശ്ശിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. രേവാ ജില്ലയിലെ ഘുചിയാരി ബഹേര ഗ്രാമത്തിലായിരുന്നു കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണത്. 35 വയസ്സുള്ള മനോജ് പാണ്ഡെ, അയാളുടെ 60 വയസുള്ള മാതാവ്, മക്കളായ കാജല്‍ (8), അഞ്ചല്‍ (7 ) എന്നിവരാണ് മരിച്ചത്.
സിംഗ്രോളി ജില്ലയില്‍ 24 മണിക്കൂറിലധികമായി തുടരുന്ന കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. . നീരജ് മുണ്ട (8), സിലിക (2) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ക്കും മറ്റൊരു സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു.
Post Your Comments