കൊച്ചി: വിവാദങ്ങൾക്കൊടുവിൽ ‘ഈശോ നോട്ട് ഫ്രം ദി ബൈബിൾ’ എന്ന സിനിമയുടെ പേര് മാറ്റുമെന്ന് സംവിധായകൻ നാദിർഷാ. ക്രിസ്ത്യൻ സമുദായത്തിലെ തന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന ടാഗ്‌ലൈൻ മാത്രം ഒഴിവാക്കുമെന്നും ‘ഈശോ’ എന്നത് മാറ്റില്ലെന്നും സംവിധായകൻ വ്യക്തമാക്കുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു നാദിർഷായുടെ വെളിപ്പെടുത്തൽ.
പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ ആരുടേയും മനസ്സ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല താനെന്നും നാദിർഷാ വ്യക്തമാക്കുന്നു. ‘ഈശോ’, ‘കേശു’ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും താൻ തയ്യാറാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ മോശം പോസ്റ്റർ പുറത്തിറങ്ങിയതിനു ശേഷമാണ് വിവാദങ്ങൾ ഉടലെടുത്തത്. മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പേരിൽ ഒരു വിഭാഗം ആളുകൾ നാദിർഷാക്കെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മതവികാരം വൃണപ്പെടുത്തുന്നതായി ചിലർ ആരോപിച്ചു.
Post Your Comments