ന്യൂഡൽഹി: കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളിലാണ് നിയന്ത്രണം. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
രോഗബാധ ആശങ്കയായി തുടരുന്ന സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ വേഗത്തിലാക്കാനും പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയിലല്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തി. ചില സംസ്ഥാനങ്ങളില്‍ പുതിയ കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യവും കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയുമായിരുന്നു യോഗം ചര്‍ച്ച ചെയ്തത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള 46 ജില്ലകള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.
Read Also: കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
‘ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം വരുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കണം. ജനക്കൂട്ടത്തെ നിയന്ത്രിക്കണം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകളില്‍ നിയന്ത്രണം ശക്തമാക്കണം. രോഗ ബാധയുടെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച കാര്യക്ഷമായി നിയന്ത്രണം നടത്തണം’- കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post Your Comments