Latest NewsIndiaNews

അവകാശികളില്ലാത്ത അക്കൗണ്ടുകളിലേയ്ക്ക് പണം ഒഴുകുന്നു, കെട്ടിക്കിടക്കുന്നത് 24,356 കോടി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ  പണം കെട്ടിക്കിടക്കുന്നു. വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ 24,356 കോടി രൂപയാണ് ഉള്ളതെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പണം ബാങ്കുകള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആളില്ലാ അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കി ഒരു ഏകീകൃത പോര്‍ട്ടല്‍ തയ്യാറാക്കാനാണ് പദ്ധതി.

Read Also : ഐ.എസിൽ ചേർന്ന സോണിയയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണം: ഹർജിയുമായി പിതാവ് സെബാസ്റ്റ്യൻ

ആര്‍ബിഐയുടെ കണക്ക് അനുസരിച്ച് 2020 മാര്‍ച്ച് 31 വരെയുള്ള തുകയാണിത്. 2019 ല്‍ 6.41 കോടി അക്കൗണ്ടുകളിലായി ഇതുപോലെ നാഥനില്ലാതെ കിടക്കുന്നത് 18,381 കോടി രൂപയാണെന്നും കണക്കുകള്‍ കാണിക്കുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒരു സാമ്പത്തിക പ്രവര്‍ത്തനവും നടത്താതിരുന്നാല്‍ ബാങ്കുകളുടെ ചട്ടമനുസരിച്ച് അത് പ്രവര്‍ത്തന രഹിത അക്കൗണ്ടും പത്ത് വര്‍ഷമായാല്‍ അവകാശികളില്ലാത്ത വിഭാഗത്തിലേക്കും മാറ്റും.

നിഷ്‌ക്രിയ അക്കൗണ്ടുകളിലെ പണം ബാങ്കുകള്‍ ആര്‍ ബി ഐ യുടെ കീഴിലുള്ള നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ ഫണ്ടിലേയ്ക്ക് മാറ്റും. പല ബാങ്കുകളുടെ വെബ്സൈറ്റുകളിലും ഇത്തരം അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങളുണ്ടെങ്കിലും അവ ഉപയോഗിക്കാന്‍ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് പരമാവധി അവകാശികളെ കണ്ടെത്താനായി ഏകീകൃത അന്വേഷണ സംവിധാനം തയ്യാറാക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button