KeralaLatest NewsNews

ഉത്തര്‍പ്രദേശ്​ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് വിജയിക്കും :ബിഎസ്‌പി

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം നേരത്തെ ബിഎസ്​പി നിഷേധിച്ചിരുന്നു

ലക്‌നൗ : അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ബിഎസ്‍പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്‍പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. തനിച്ച് മത്സരിച്ച് വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read Also  :  അമ്മയെ തനിച്ചാക്കി വിനീഷ് മരിച്ചതെന്തിന്? മാനസയുടെ മരണത്തിൽ ദുഃഖിതനായി യുവാവ് ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന് ആരോപണം

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം നേരത്തെ ബിഎസ്​പി നിഷേധിച്ചിരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തനിച്ച്​ മത്സരിക്കുമെന്ന്​ ബിഎസ്‍പി അധ്യക്ഷ മായാവതിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ചേര്‍ന്നാണ് ബിഎസ്‍പി മത്സരിക്കുക. 2017നെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 19 സീറ്റില്‍ മാത്രമാണ് ബിഎസ്‍പിക്ക് വിജയിക്കാനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button