തിരുവനന്തപുരം: കേന്ദ്ര പദ്ധതി തുറക്കാൻ പറയാൻ ഞങ്ങൾക്കേ അവകാശമുള്ളൂ എന്ന കേന്ദ്ര മന്ത്രിയുടെ വാദം അനാവശ്യമായ വീരസ്യം പറയലാണെന്നും കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് മൂപ്പിളമതർക്കം ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണെന്നും ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി എ എ റഹീം. കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇശ്ചാശക്തി പ്രധാനമാണെന്നും ഒന്നാം പിണറായി സര്‍ക്കാരാണ് തുരങ്ക നിര്‍മ്മാണം വേഗതിയിലാക്കാന്‍ ഫലപ്രദമായ ഇടപെടല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അതേ താല്പര്യത്തോടെ തുടര്‍ന്നെന്നും റഹീം തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൈ പ്രധാനമാണെന്ന് റിയാസ് വ്യക്തമാക്കി. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് ഇവിടുത്തെ സർക്കാരിന്റെ ഇശ്ചാശക്തികൊണ്ടാണെന്നും അല്ലാതെ സ്വാഭാവികമായി കേന്ദ്ര പദ്ധതികൾ വരികയും പൂർത്തീകരിക്കുകയും ചെയ്യുന്നതല്ലെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ക്രിയാത്മകമായ ഈ ഇടപെടലുകൾ കൊണ്ടാണ് തുരങ്കം നിശ്ചയിച്ചതിനും ഒരു നാൾ മുൻപ് തുറക്കാൻ കഴിഞ്ഞതെന്നും റിയാസ് കൂട്ടിച്ചേർത്തു
എ എ റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇനിയും കുതിക്കട്ടെ കേരളം… അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാതെ
കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ എത്തില്ല.കണക്ടിവിറ്റി വർധിക്കണം.
കുതിരാൻ തുരങ്ക നിർമ്മാണം എത്രയോ കാലമായി ഇഴഞ്ഞു നീങ്ങുകയായിരുന്നു.ഒന്നാം പിണറായി സർക്കാരാണ് തുരങ്ക നിർമ്മാണം വേഗതിയിലാക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തിയത്.രണ്ടാം പിണറായി സർക്കാർ അതേ താല്പര്യം തുടർന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികാരമേറ്റിട്ട് എഴുപത് ദിവസമാണ് ആയത്.ഇതിനിടയിൽ അദ്ദേഹം കുതിരാൻ സന്ദർശിച്ചത് മൂന്ന് തവണയാണ്.
മുഖ്യമന്ത്രിതന്നെ നേരിട്ട് ഉന്നതതല യോഗം ചേർന്നു.വകുപ്പ്മന്ത്രി ഉന്നതതല യോഗങ്ങൾ തുടർച്ചയായി വിളിച്ചു. ക്രിയാത്മകമായ ഈ ഇടപെടലുകളാണ് ഒരു തുരങ്കം നിശ്ചയിച്ചതിനും ഒരു നാൾ മുൻപ് തുറക്കാൻ കഴിഞ്ഞത്.
കേന്ദ്ര പദ്ധതിയാണ്,തുറക്കാൻ പറയാൻ ഞങ്ങൾക്കേ അവകാശമുള്ളൂ.എന്നൊക്കെ കേന്ദ്ര മന്ത്രി പറഞ്ഞത് കേട്ടു.അതൊക്കെ അനാവശ്യമായ വീരസ്യം പറയലാണ്.മൂപ്പിളമതർക്കം കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണ്.’അതിൽ തർക്കിക്കാൻ ഞാനില്ല’
എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിലപാട്
സ്വീകരിച്ചത് മാതൃകയായി. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൈ പ്രധാനമാണ്.പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഇവിടുത്തെ സർക്കാരിന്റെ ഇശ്ചാശക്തിയും പ്രധാനമാണ്.അല്ലാതെ സ്വാഭാവികമായി കേന്ദ്ര പദ്ധതികൾ വരികയും പൂർത്തീകരിക്കുകയും ചെയ്യുന്നതല്ല. ഗെയിൽ,ദേശീയപാതാ വികസനം തുടങ്ങി വ്യത്യസ്ത സന്ദർഭങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യം പ്രകടമായതാണ്.
യുഡിഎഫ് ഈ പദ്ധതികളിൽ കാട്ടിയ അലംഭാവവും മെല്ലെപ്പോക്കും നമ്മൾ മറന്നിട്ടുമില്ല.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഇനിയും കേരളത്തിന് ആവശ്യമാണ്.ലഭിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കുന്ന ഇശ്ചാശക്തി രണ്ടാം പിണറായി സർക്കാരിനുണ്ട്.വികസനം ഇനിയുമുണ്ടാകട്ടെ… അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും ഇവിടെ കൂടുതൽ സാദ്ധ്യതകൾ തുറക്കണം.അതാണ് രാഷ്ട്രീയ ഭേദമന്യേ പുതിയ തലമുറയുടെ താല്പര്യം.
കുതിരാൻ തുരങ്കം തുറക്കാൻ കഴിഞ്ഞ വേഗത ഇനിയും വികസന കാര്യങ്ങളിൽ രണ്ടാംപിണറായി സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു. പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും പ്രത്യേക അഭിനന്ദനങ്ങൾ.
Post Your Comments