കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് ജി. മോഹന്‍രാജിനെ നിയമിച്ചു. അഞ്ചല്‍ ഉത്ര കേസിലെയും സപെഷ്യല്‍ പ്രോസിക്യൂട്ടറാണ് മോഹന്‍രാജ്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. നൂറു പവനും കാറും സ്ത്രീധനമായി ലഭിച്ചെങ്കിലും ഇനിയും വേണമെന്ന ആവശ്യവുമായി കിരൺ വിസ്മയയെ ഉപദ്രവിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാര്‍ക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. അറസ്റ്റിലായ കിരണ്‍ കുമാറിനു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
read also: കവരത്തിയിലെ ബംഗ്ലാവ് വൈദ്യുതീകരണം: ഒന്നരക്കോടിയുടെ പണി, വീണ്ടും വിവാദം
ജി മോഹന്‍രാജിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് വിസ്മയയുടെ കുടുംബം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുകയും ചെയ്തിരുന്നു.
Post Your Comments