Latest NewsKeralaNewsIndia

പ്രണയ നൈരാശ്യത്തില്‍ 3115 പേര്‍: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് മധ്യപ്രദേശിലാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കണക്കുകൾ പുറത്ത്. 14നും 18നും ഇടയില്‍ പ്രായമുള്ള 24,000 പേരാണ് 2017 – 18 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍13,325 പേരും പെണ്‍കുട്ടികളാണ്. പരീക്ഷയില്‍ തോറ്റതിന് മാത്രം നാലായിരം പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് വര്‍ഷത്തിനിടെ 24,568 കുട്ടികൾ ആത്മഹത്യ ചെയ്തു. 2017ല്‍ 8,029 കുട്ടികളും, 2018ല്‍ 8,162 പേരും 2019ല്‍ 8,377 കുട്ടികളുമാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് മധ്യപ്രദേശിലാണ്. രണ്ടാമത് ബംഗാളാണ്. മധ്യപ്രദേശില്‍ 3,115 പേരും ബംഗാളില്‍ 2,802 പേരുമാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര 2,527, തമിഴ്‌നാട് 2,035, എന്നിങ്ങനെയാണ് കണക്കുകള്‍.

read also: കോവിഡ് വാക്‌സിനേഷന്‍: വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വീണാ ജോര്‍ജ്

പരീക്ഷയില്‍ പരായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 4,046 കുട്ടികള്‍ ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹാനുബന്ധവുമായി ബന്ധപ്പെട്ട് 639 പേരും പ്രണയവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഏകദേശം 3,315 കുട്ടികളും ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. ശാരീരിക പീഡനത്തെ തുടര്‍ന്ന് 81 കുട്ടികള്‍ ആത്മഹത്യ ചെയ്‌തുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു

shortlink

Post Your Comments


Back to top button