COVID 19Latest NewsNewsIndia

സ്കൂളുകൾ തുറക്കാൻ തീരുമാനം : കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം

ന്യൂഡല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് രണ്ട് മുതല്‍ തുറക്കാൻ തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. കോവിഡ് വ്യാപനം കുറഞ്ഞതോടെ എല്ലാ സ്കൂളുകളിലും ക്ലാസ്സുകൾ പുനഃരാരംഭിക്കാനാണ് തീരുമാനം.

Read Also : ക്ഷേത്രങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി : പ്രധാന ക്ഷേത്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി  

മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

49 കൊവിഡ് കേസുകളാണ് പുതുതായി പഞ്ചാബില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. പ്രതിദിന കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്ന് മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button