തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊതുജനങ്ങളോട് പൊലീസ് മോശമായി പെരുമാറുകയും അനാവശ്യമായി പിഴ ഈടാക്കാക്കുകയും ചെയ്യുന്നതായ ആരോപണങ്ങള്‍ ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. പുല്ലരിയാന്‍ പോകുന്നവരുടെയും, കല്ലുമായി ലോഡ് കയറ്റി പോകുന്നവരുടെയും, തൊട്ടടുത്ത മക്കളുടെ വീട്ടിലേക്ക് നടന്നു പോകുന്നവരുടെയും ശ്രദ്ധക്ക്. നാളെ മുതല്‍ സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണമുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പിഴയടച്ച രസീതുകൊണ്ടുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ച പുല്പറ്റ വരിക്കാകാടന്‍ റിയാസിന്റെ ചിത്രവും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചെങ്കല്ല് ലോറിയില്‍ കടത്താന്‍ രേഖകള്‍ ഉണ്ടായിട്ടും അധികൃതര്‍ അനാവശ്യമായി പിഴ ചുമത്തിയെന്ന് ആരോപിച്ചായിരുന്നു ഡ്രൈവറായ യുവാവിന്റെ പ്രതിഷേധം. കൊവിഡ് സാഹചര്യത്തില്‍ ആയിരക്കണക്കിനു രൂപ പിഴയടച്ച് ജീവിതം വഴിമുട്ടിയപ്പോഴാണ് പൊലീസ്, റവന്യു, ജിയോളജി അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന്‍ സമരം നടത്തിയതെന്ന് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments