തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന ആരോപണങ്ങൾ വർധിച്ചതോടെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഉൾപ്പെടെ ഒഴിവാക്കാനൊരുങ്ങി പിണറായി സർക്കാർ. എല്ലാം പൊലീസിനെ ഏല്പിച്ചതും വലിയ തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍, വാഹനയാത്രക്കാര്‍ എന്നിവരില്‍നിന്ന് പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതില്‍ മാത്രമായി പൊലീസിന്റെ ശ്രദ്ധ. ക്വാറന്റീന് ലംഘനം പോലും കണ്ടെത്താനാകുന്നില്ല. ഇത് രോഗവ്യാപനം ഉയരാന്‍ ഇടയാക്കുന്നു.
Read Also : സ്കൂളുകൾ തുറക്കാൻ തീരുമാനം : കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം
രോഗവ്യാപനം 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അടച്ചിടുന്നതിനാണ് ആലോചന. 10 ശതമാനത്തില്‍ കൂടുതലുള്ള മേഖലയില്‍ കടുത്ത നിയന്ത്രണം വേണമെന്ന കേന്ദ്രനിര്‍ദേശവും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി സീറ്റിങ് കപ്പാസിറ്റിയില്‍ മാത്രം യാത്രക്കാരെ കൊണ്ടുപോകണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്.
തീവ്രവ്യാപന മേഖലകള്‍ വാര്‍ഡ് തലത്തിലോ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലോ അടച്ചിടുന്നതിനാണ് പ്രഥമ പരിഗണന. ഒന്നാംഘട്ടത്തില്‍ താഴേത്തട്ടിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ രോഗവ്യാപനമേഖലയില് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്.
കോവിഡ് പോസിറ്റിവാകുന്നവരെ നിരീക്ഷണകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതും ആലോചിക്കുന്നു. എല്ലാ ദിവസവും തുറക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരെ ആഴ്ചതോറും കോവിഡ് പരിശോധനക്ക് വിധേയമാക്കണം. നിയന്ത്രണങ്ങളോടെ ജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യം ഒരുക്കാനും ആലോചിക്കുന്നു.
Post Your Comments