ശ്രീനഗർ: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഐ.ഇ.എസ്.(ഇന്ത്യൻ എക്കണോമിക്സ് സർവീസ്) പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കി ജമ്മു കശ്മീരിലെ കർഷകന്റെ മകൻ. കുൽഗാം ജില്ലയിൽനിന്നുള്ള തൻവീർ അഹ്മദ് ഖാനാണ് വലിയ വിജയം നേടി നാടിന് അഭിമാനമായത്. പരീക്ഷയിൽ രണ്ടാം റാങ്കാണ് തൻവീർ കരസ്ഥമാക്കിയത്. ആദ്യശ്രമത്തിൽ തന്നെയാണ് തൻവീറിനെ തേടി ഇത്തരമൊരു നേട്ടം എത്തിയത്.
Read Also: മാനസയുടെ കൊലപാതകം ഉത്തരേന്ത്യന്‍ മോഡല്‍, രാഖില്‍ താമസിച്ചിരുന്നത് ബീഹാറിലെ ഉള്‍പ്രദേശങ്ങളില്‍
ശ്രീനഗറിൽനിന്ന് എൺപതു കിലോമീറ്റർ അകലെയായുള്ള നിഗീൻപോരാ കുണ്ട് ഗ്രാമമാണ് തൻവീറിന്റെ ജന്മസ്ഥലം. പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം തൻവീർ ബിരുദം നേടി. പിന്നീട് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ജെആർഎഫും നേടി. എംഫില്ലും തൻവീർ പൂർത്തിയാക്കിയിട്ടുണ്ട്.
ഒരാൾ ലക്ഷ്യബോധത്തോടെ കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കുമെന്നും ഒന്നും അസാധ്യമല്ലെന്നുമാണ് തൻവീർ പറയുന്നത്. ഐ.ഇ.എസിനുള്ള ശ്രമം കടുപ്പം നിറഞ്ഞതായിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തൻവീറിന് അഭിനന്ദനം അറിയിച്ചു.
Read Also: കത്തോലിക്കാ സഭയ്ക്ക് ഇപ്പോള്‍ കുറേ കുട്ടികളെയാണ് ആവശ്യം, വിവാഹം കഴിച്ചാല്‍ അഞ്ചും ആറും ആകാമല്ലോ
Post Your Comments