ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ ‘ആര്‍-വാല്യു’ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നെന്ന് മുന്നറിയിപ്പുമായി എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. ആര്‍-വാല്യു വര്‍ദ്ധിക്കുന്നത് രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതിന് ഇടയാക്കിയേക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Read Also : പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ
ആര്‍ വാല്യൂ 1.0 നേക്കാള്‍ കൂടുതലാണെങ്കില്‍ അതിനര്‍ത്ഥം രോഗബാധ വര്‍ദ്ധിക്കുന്നു എന്നാണ്. അതേസമയം, 1.0 ല്‍ താഴെയാകുകയോ കുറയുകയോ ചെയ്യുന്നത് രോഗബാധ കുറയുന്നതിന്റെ അടയാളമാണ്.ഉദാഹരണത്തിന് രോഗം ബാധിച്ച 100 പേരില്‍ നിന്ന് 100 പേര്‍ക്ക് കൂടി രോഗം ബാധിക്കുകയാണെങ്കില്‍ ആര്‍ ഘടകം 1 ആയിരിക്കും. എന്നാല്‍ 80 പേരെ മാത്രമാണ് രോഗം ബാധിക്കുന്നതെങ്കില്‍ ആര്‍ ഘടകം 0.80 ആയിരിക്കും.
‘ആര്‍ വാല്യൂ ഒന്നും അതിനുമുകളിലേക്കും പോകുന്നത് അണുബാധ വളരെ കൂടുക്കന്നതിന്റെ ലക്ഷണമാണ്. ആര്‍-വാല്യൂവിന്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ട്രാന്‍സ്മിഷന്‍ ശൃംഖല തകര്‍ക്കുന്നതിനുള്ള “ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” തന്ത്രം പ്രയോഗിക്കുകയും വേണം -അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ വേരിയന്റ് കൊവിഡ് വൈറസിന്റെ അറിയപ്പെടുന്ന മറ്റെല്ലാ പതിപ്പുകളേക്കാളും എളുപ്പത്തില്‍ രോഗബാധ ഉണ്ടാക്കുമെന്നും ചിക്കന്‍പോക്സ് പോലെ എളുപ്പത്തില്‍ പടരുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്നതിന്റെ കാരണത്തെക്കുറിച്ച് കാര്യമായ വിലയിരുത്തല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്.
Post Your Comments