KeralaLatest NewsNews

ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു: ഗുണ്ടാപ്പകയെന്ന് പോലീസ്

തിരുവനന്തപുരം: ജയിലിൽ നിന്നിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നരുവാമൂടാണ് സംഭവം കാപ്പ നിയമം ചുമത്തപ്പെട്ട പ്രതി നരുവാമൂട് ആയക്കോണം സ്വദേശി അനീഷിനെയാണ് വെട്ടിക്കൊന്നത്. വിയ്യൂർ ജയിലിൽ നിന്നും രണ്ടാഴ്ച മുൻപാണ് ഇയാൾ പുറത്തറിങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: കോവിഡ് അനാഥർ: ധനസഹായത്തിനായി കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ജയിലിൽ നിന്നിറങ്ങിയതിന് ശേഷം നരുവാമൂട് മച്ചേലുള്ള ഹോളോ ബ്രിക്‌സ് കമ്പനിയിലായിരുന്നു അനീഷ് താമസിച്ചിരുന്നത്. ഇവിടെ ഉറങ്ങി കിടക്കുമ്പോഴായിരുന്നു അനീഷിനെ പ്രതികൾ കൊലപ്പെടുത്തിയത്. വധശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനീഷ്.

Read Also: ഓണക്കിറ്റിൽ അനാവശ്യ ധൂർത്ത്, കിറ്റ് വിതരണം പ്രമുഖരെ വെച്ച് ഉദ്ഘാടനം ചെയ്യണമെന്ന് നിർദേശം: സർക്കാറിനെതിരെ വ്യാപാരികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button