KeralaLatest NewsNews

പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാൻ വനിതാ കമ്മീഷനില്‍ വരുന്ന വ്യാജ പരാതികളുടെ എണ്ണം വര്‍ധിച്ചു : ഷാഹിദ കമാല്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു

കൊല്ലം : സംസ്ഥനത്ത് വ്യാജ പരാതി വനിതാ കമ്മീഷനില്‍ നല്‍കുന്നവരുടെ എണ്ണം വര്‍ധിച്ചതായി കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷമാണിതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍, ഇതിനൊപ്പം പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാൻ വേണ്ടി വ്യാജ പരാതികളും ലഭിക്കുന്നുണ്ടെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.

വ്യാജ പരാതികളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായ ഒരു കാര്യമുണ്ട്. പല വ്യാജ പരാതികളുടെയും ഉറവിടം നിയമത്തെ പറ്റി അവബോധമുള്ള സ്ത്രീകളാണ്. ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും വ്യാജ പരാതികള്‍ എത്തുന്നു. ഇത്തരം വ്യാജ പരാതികള്‍ നമ്മുടെ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

Read Also  :  കൊവിഡ് വ്യാപനം : ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ ലിസ്റ്റ് കാണാം

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് 21 വയസ്സും ആണ്‍കുട്ടികള്‍ക്ക് 25 വയസ്സും വിവാഹപ്രായമാകണം. ഈ പ്രായത്തിലെ ഇവര്‍ക്ക് പക്വതയുണ്ടാകൂ. സ്വയം പ്രാപ്തരാകുന്ന ഘട്ടത്തില്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലതെന്നും ഷാഹിദ കമാല്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ഭാരമാണെന്ന് കരുതുന്ന മനോഭാവം രക്ഷിതാക്കള്‍ മാറ്റണം. പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വേണ്ടത്. അവർ വീട്ടില്‍ നിന്നാല്‍ എന്തോ അപകടമെന്ന് മട്ടിലാണ് രക്ഷിതാക്കള്‍ പ്രവര്‍ത്തിക്കുന്നത് എന്നും ഷാഹിദ കമാല്‍ കൂട്ടിച്ചേർത്തു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button