തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി മുൻ എംഎൽഎ വി ടി ബൽറാം. ലോക്ക്ഡൗൺ തുടർന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതിൽ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായതിലാണ് വിമര്‍ശനം. ‘സമ്പൂർണ്ണ പരാജയത്തേക്കുറിച്ചുള്ള വിമർശനത്തിന്‍റെ ചൂട് സ്വന്തം നേർക്ക് എടുക്കാതിരിക്കാൻ ഈ ചൂടാവൽ നാടകം കൊണ്ട് കഴിയുമോ?.. വിദഗ്ധ സമിതി’യിലായാലും സർക്കാരിലായാലും പാർട്ടിയിലായാലും യഥാർത്ഥ വസ്തുതകൾ മുഖത്തു നോക്കി അവതരിപ്പിക്കാൻ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം’- വിടി ബൽറാം ചോദിച്ചു.
ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈവവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാരനെന്നും ബെൽറാം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അവസാന നിമിഷം ചുമ്മാ കേറി ക്ഷുഭിതനായതു കൊണ്ട് വല്ല കാര്യോം ഉണ്ടോ? സമ്പൂർണ്ണ പരാജയത്തേക്കുറിച്ചുള്ള വിമർശനത്തിൻ്റെ ചൂട് സ്വന്തം നേർക്ക് എടുക്കാതിരിക്കാൻ ഈ ചൂടാവൽ നാടകം കൊണ്ട് കഴിയുമോ?
“വിദഗ്ധ സമിതി”യിലായാലും സർക്കാരിലായാലും പാർട്ടിയിലായാലും യഥാർത്ഥ വസ്തുതകൾ മുഖത്തു നോക്കി അവതരിപ്പിക്കാൻ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം. അങ്ങനെയുള്ള വ്യത്യസ്താഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത ഭരണാധികാരിക്കും വേണം. ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈബവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാർ.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
ലോക്ക്ഡൗൺ കാരണം വ്യാപനത്തിൽ കുറവുണ്ടാകാത്തതെന്തെന്ന് വിശദീകരിക്കാനാവശ്യപ്പെട്ടു. ടിപിആർ അടിസ്താനത്തിൽ നിയന്ത്രണം ഇനി തുടരണോയെന്ന കാര്യത്തിൽ ബുധനാഴ്ച്ചക്കകം ഉത്തരം നൽകാനാണ് വിദഗ്ദസമിതിക്കും ചീഫ് സെക്രട്ടറിക്കും നൽകിയിരിക്കുന്ന നിർദേശം. എല്ലാ മേഖലയുമായും ചർച്ച നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇളവുകൾ നൽകാവുന്ന തരത്തിലുള്ള നിർദേശങ്ങളിലേക്കാണ് പോകുന്നതെന്നാണ് സൂചന.
Post Your Comments