Latest NewsKeralaNews

പ്രതിയായാല്‍ മന്ത്രിയാകാന്‍ പാടില്ലെന്ന നിലപാട് ആശ്ചര്യപ്പെടുത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ പ്രതിയായതിനാല്‍ മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ആയിരം കോടിയുടെ സർക്കാർ പി ആർ പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്: ഹരീഷ് വാസുദേവൻ

നിയമസഭ കയ്യാങ്കളി കേസിനെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ പേരില്‍ ശിവന്‍കുട്ടി രാജി വെയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും കേസിനെ ആവശ്യമായ രീതിയില്‍ കോടതിയില്‍ നേരിടാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി അന്തിമമാണെന്നും അത് അനുസരിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രി സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണെന്നും ഇത് കോടതി വിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button