ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ടെന്നീസിൽ വൻ അട്ടിമറി. ഗോൾഡൻ സ്ലാം മോഹവുമായി ടോക്കിയോയിലെത്തിയ ലോക ഒന്നാം റാങ്കുകാരൻ നൊവാക് ജോക്കോവിച്ച് സെമി ഫൈനലിൽ പുറത്ത്. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് സെർബിയൻ താരത്തെ അട്ടിമറിച്ചത്.
മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സ്വരേവിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ ജോക്കോവിച്ചിന് രണ്ടും മൂന്നും സെറ്റിൽ അടിതെറ്റി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നും ജർമൻ താരം സ്വന്തമാക്കി. മത്സരം രണ്ടു മണിക്കൂറും മൂന്നു മിനിട്ടും നീണ്ടുനിന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റ കരീനോയെ തോൽപ്പിച്ച കൊറിയയുടെ കറെൻ കച്ചനോവാണ് ഫൈനലിൽ സ്വരേവിന്റെ എതിരാളി.
Read Also:-
അതേസമയം, ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലിൽ കടന്നു. ജപ്പാന്റെ അകാനെ യമാഗൂച്ചിയെക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-13, 22-20.
Post Your Comments