Latest NewsNewsSportsTennis

ടോക്കിയോ ഒളിമ്പിക്സ് 2021: നിരാശപ്പെടുത്തി ജോക്കോവിച്ച്, സിംഗിൾസിൽ ഒരു മെഡൽ പോലുമില്ലാതെ മടക്കം

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ടെന്നീസിൽ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മെഡൽ ഇല്ലാതെ മടക്കം. പുരുഷ വിഭാഗം വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിന്റെ പാബ്ലോ ബുസ്റ്റ കരീനോയാണ് ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ: 6-4, 6-7, 6-3.

സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോട് തോറ്റതിന്റെ ക്ഷീണം മാറാതെ കോർട്ടിലിറങ്ങിയ ജോക്കോവിച്ചിന് ബുസ്റ്റയോടും പിടിച്ചുനിൽക്കാനായില്ല. 32 വിന്നറുകൾ തൊടുത്ത ബുസ്റ്റ ജോക്കോവിച്ചിനെ കോർട്ടിൽ എല്ലാ തലങ്ങളിലും കടത്തിവെട്ടി. വെറും 18 വിന്നറുകൾ മാത്രമേ ജോക്കോവിച്ചിന്റെ റാക്കറ്റിൽ നിന്ന് പിറന്നുള്ളു.

Read Also:- ശ്രീലങ്കയുടെ സൂപ്പർ പേസർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ജോക്കോവിച്ച് വരുത്തിയ പിഴവുകൾ മുതലെടുത്ത ബുസ്റ്റ ജയം അനായാസമാക്കി. മത്സരത്തിനിടെ അരിശം അടക്കാനാവാതെ താരം ആളൊഴിഞ്ഞ ഗാലറിയിൽ റാക്കറ്റ് വലിച്ചെറിയുകയും നെറ്റ് പോസ്റ്റിൽ റാക്കറ്റുകൊണ്ട് അടിക്കുകയും ചെയ്തു. ആറാം മാച്ച് പോയിന്റ് മുതലാക്കിയാണ് ബുസ്റ്റ ഒളിമ്പിക്‌സ് വെങ്കല മെഡൽ ഉറപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button