തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് അംഗമായി സുരേഷ് ഗോപി എം.പിയെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് താരം തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ ഈ നിയോഗം ഉപകാരപ്പെടുമെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
Also Read:ആദ്യപ്രസവത്തിന് ശേഷമുള്ള ലൈംഗികബന്ധം : സ്ത്രീകള്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന നാളികേര വികസന ബോര്‍ഡിലേയ്ക്ക്
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ബോർഡിന്റെ പ്രധാന ഉദ്ദേശം നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വികസനമാണ്. നാളികേര ഉത്പാദനളുടെ വിപണം പ്രാത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോര്‍ഡിന്റെ ലക്ഷ്യം. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ബോര്‍ഡ് സാങ്കേതിക വികസന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് നാളികേര വികസന ബോര്‍ഡ് അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Post Your Comments