തൃശൂര്‍: കുതിരാന്‍ തുരങ്കം തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ വാഹനങ്ങള്‍ കടത്തിവിടും. ഒരു തുരങ്കത്തിലൂടെയാകും വാഹനങ്ങള്‍ കടത്തി വിടുക.
കുതിരാനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. തൃശൂര്‍ ഭാഗത്തേക്കുള്ള ഇടത് തുരങ്കമാണ് തുറന്നു കൊടുക്കുക. എന്നാല്‍, ഉദ്ഘാടന ചടങ്ങ് പിന്നീട് നടത്താനാണ് തീരുമാനം. രണ്ട് തുരങ്കങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷമാകും കുതിരാന്‍ തുരങ്കത്തിന്റെ ഔഗ്യോഗിക ഉദ്ഘാടനം നടക്കുക.
ഓഗസ്റ്റ് 1ന് മുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച പ്രധാന പണി പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് റീജിയണല്‍ ഓഫീസിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ കൊച്ചി-കോയമ്പത്തൂര്‍ റൂട്ടിലെ യാത്രാ സമയത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments