Latest NewsNewsIndia

അമിത് ഷായുടെ ബന്ധു എന്ന വ്യാജേനെ ആൾമാറാട്ടം : യുവാവിനെതിരെ കേസെടുത്ത് പോലീസ്

ഏഴു മാസത്തോളമാണ് ഇയാൾ വിഐപി പരിചരണത്തിൽ ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചത്

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബന്ധുവെന്ന വ്യാജേന വിമാനത്താവളത്തിൽ കഴിഞ്ഞ യുവാവിനെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്‌ട്ര സ്വദേശിയായ പുനീത് ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമിത് ഷായുടെ പേര് പറഞ്ഞ് ഇൻഡോർ വിമാനത്താളവത്തിലെ വിഐപി സൗകര്യങ്ങളാണ് യുവാവ് ആസ്വദിച്ചത്.

പുനീത് ഷാ വിമാനത്താവളത്തിലെ വിഐപി സുരക്ഷയും പരിഗണനയും എല്ലാം നേടിയെടുക്കുകയായിരുന്നു. ഏഴു മാസത്തോളമാണ് ഇയാൾ വിഐപി പരിചരണത്തിൽ ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചത്.

Read Also  :  സുരേഷ് ​ഗോപിക്ക് പുതിയ ചുമതല നൽകി കേന്ദ്ര സർക്കാർ: പ്രതിഷേധവുമായി കോൺഗ്രസ്

ദിവസങ്ങൾക്കുമുൻപ് ഇയാളുടെ നീക്കത്തിൽ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. ഇതോടെ ഇൻഡോർ രാജ്യാന്തര വിമാനത്താവളം അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ, കള്ളത്തരം പൊളിഞ്ഞതോടെ യുവാവ് ഒളിവിൽ പോയി. ഇയൾക്കെതിരെ
നിരവധി കേസുകൾ മഹാരാഷ്‌ട്രയിൽ അടക്കം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button