Latest NewsNewsIndia

ജില്ലാ ജഡ്ജിയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി

റാഞ്ചി: ജില്ലാ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദിന്റെ മരണത്തിലാണ് ഹേമന്ത് സോറൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ചയാണ് ഉത്തം ആനന്ദ് മരണപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയ അദ്ദേഹത്തെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

Read Also: ‘ചില കാലം ഡെയ്‌ബം ട്യൂബ്‌ലൈറ്റിന്റെ രൂപത്തിലും അവതരിക്കും’: പിണറായി വിജയനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

വീടിന് അര കിലോമീറ്റർ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വഴിവെച്ചത്.

ജാർഖണ്ഡ് പോലീസ് നിയമിച്ച പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയ്ക്കും നിർദ്ദേശം നൽകിയത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

Read Also: സ്വര്‍ണക്കടത്ത് കേസ്: സ്വാധീനിച്ചത് സിപിഎം: കസ്റ്റംസ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button