COVID 19Latest NewsKeralaNews

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ആയിരത്തോളം സ്ലോട്ടുകൾ : സ്ലോട്ടുകൾ കിട്ടാതെ സാധാരണക്കാർ, ആകെ കിട്ടുന്നത് ഒ.ടി.പി മാത്രം

തിരുവനന്തപുരം : കോ​വി​ഡ് വാക്സിനേഷൻ ബു​ക്കി​ങ്ങി​ന് ശ്ര​മി​ച്ചാ​ല്‍ ഒ.​ടി.​പി മാ​ത്ര​മാ​ണ് കി​ട്ടു​ന്ന​തെ​ന്നും സ്ലോ​ട്ടു​ക​ള്‍ കിട്ടുന്നില്ലെന്നും പ​രാ​തിയുമായി ജനങ്ങൾ. വാ​ക്സി​നേ​ഷ​ന്‍ ബു​ക്കി​ങ് ആ​രം​ഭി​ക്കു​മെ​ന്ന് പറയുന്ന സമയത്ത് ബുക്കിങ് ആരംഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ദി​വ​സ​വും വൈ​കിട്ട് മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രു​ന്ന് ഒ.​ടി.​പി കൊ​ണ്ട് തൃ​പ്തി​അ​ട​യേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇപ്പോൾ.

Read Also : പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്യാൻ ഉത്തരവ്‌ 

മണിക്കൂറുകളോളം കാത്തിരുന്നാലും നാ​ല് സ്ലോ​ട്ടു​ക​ള്‍ തിരയുമ്പോഴേക്കും സൈ​റ്റി​ല്‍ നി​ന്ന് ലോ​ഗ് ഔ​ട്ട് ആ​വു​ക​യും ഫോ​ണ്‍ നമ്പറും ഒ.​ടി.​പി​യും നി​ല്‍​കി വീ​ണ്ടും വീ​ണ്ടും ലോ​ഗി​ന്‍ ചെ​യ്യേ​ണ്ടി​വ​രു​മ്പോഴേക്കും ഉള്ളതെല്ലാം വീണ്ടും ഫുൾ ആവുകയുമാണെന്നാണ് പരാതി.

ഓ​ണ്‍​ലൈ​നി​ല്‍ സ്ലോ​ട്ട് കാ​ണു​ന്ന​വ​ര്‍ സ്ലോ​ട്ടി​ല്‍ ക​യ​റുമ്പോഴേക്കും ബു​ക്കാ​യി ക​ഴി​യു​ന്നു. 100 സ്ലോ​ട്ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പോ​ലും ബു​ക്കി​ങ്ങി​ന് സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യും നേ​രി​ടു​ന്നു​ണ്ട്. സർക്കാർ ആശുപത്രികളിൽ പത്തും ഇരുപതും സ്ലോട്ടുകൾ കാണിക്കുമ്പോൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളിൽ ദി​വ​സ​വും 800 ഉം 1000 ​വും സ്ലോ​ട്ടു​ക​ളാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ആർക്കും സ്ലോട്ടുകൾ കിട്ടുന്നുമില്ല ദിവസേന ലക്ഷക്കണക്കിന് പേർക്ക് വാക്സിൻ നൽകിയെന്ന് കണക്കുകളും വരുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് റിപ്പോർട്ടുകൾ. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button