Latest NewsKeralaNews

കേരളം ബ്ലേഡ് മാഫിയയുടെ താവളം: പത്തിമടക്കി ഓപ്പറേഷന്‍ കുബേര

തമിഴ്നാട്ടിൽ നിന്നുള്ള ഈ ബ്ലഡ് മാഫിയ സംഘം കേരളത്തിൽ വീടുകൾ വാടകയ്ക്ക് എടുത്ത് താമസിച്ചാണ് സാധാരണക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നത്.

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ വലയിൽ കുടുങ്ങി കേരളം. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ബ്ലേഡ് മാഫിയ ശക്തമാകുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലുമായി പണം നല്‍കാത്തതിന്റെ പേരില്‍ കടം വാങ്ങിയവരെ ആക്രമിക്കുന്ന സംഭവങ്ങളും തുടരുകയാണ്. ഒരടിവേളക്കുശേഷം , ബ്ലേഡ് മാഫിയ വീണ്ടും സജീവമായിട്ടുണ്ട്. ബ്ലേഡുകാര്‍ക്കെതിരെ പോലീസിൽ നിരവധി പരാധികളെത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമുണ്ട്.

കോവിഡ് പ്രതിസന്ധിയിൽ തൊഴിലിടങ്ങൾ പൂട്ടിയത് സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് പലരും പണം കടം വാങ്ങിയിരുന്നു. എന്നാൽ പലിശയുടെ നിരക്ക് മറ്റ് കാര്യങ്ങളും പറയാതെയാണ് പണം സാധാരണക്കാർക്ക് നൽകുന്നത്. ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നും എത്തുന്നവരാണ് ആണ് ഇത്തരത്തിൽ ആവശ്യക്കാർക്ക് പണം നൽകുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഈ ബ്ലഡ് മാഫിയ സംഘം കേരളത്തിൽ വീടുകൾ വാടകയ്ക്ക് എടുത്ത് താമസിച്ചാണ് സാധാരണക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നത്. എന്നാൽ പണം തിരിച്ചു കൊടുക്കാൻ സാധിക്കാത്ത അവസരങ്ങളിൽ പലിശയുടെ നിരക്ക് കൂടുകയും ചെയ്യും.തുടർന്ന് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ വലിയ ഒരു കടക്കെണിയിൽ ആവുകയും ചെയ്യുന്നു.

Read Also: ഓണക്കിറ്റിലും കേരളസർക്കാറിന്റെ അഴിമതി: കശുവണ്ടി പാക്കറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട്

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ബ്ലേഡ് മാഫിയയെ ഒതുക്കുവാന്‍ വേണ്ടി ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. ബ്ലേഡ് മാഫിയയുടെ ശല്യം കാരണം ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അത്തരത്തില്‍ ഒരു നടപടി എടുത്തത്. അതേസമയം ഭരണം മാറിയപ്പോള്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button