MollywoodLatest NewsKeralaCinemaNewsEntertainment

7 പെൺകുട്ടികൾ, 18 മണിക്കൂർ, അവരുടെ അതിജീവനത്തിന്റെ കഥ: ത്രില്ലടിപ്പിക്കാന്‍ ’18 അവേഴ്സ്’

'എയ്റ്റീൻ അവേഴ്സ് ' മഴവിൽ മനോരമയിലും മനോരമമാക്സിലും

രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘എയ്റ്റീൻ അവേഴ്സ്’ പ്രേക്ഷകരിലേക്ക്. നിരവധി പുതുമുഖങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം ഒരു ത്രില്ലർ ഗണത്തിൽ പെടുന്നതാണ്. വിജയ് ബാബു, ശ്യാമപ്രസാദ്, ഇന്ദു തമ്പി, കീർത്തന ശ്രീകുമാർ, സംഗീത സംവിധായകൻ രതീഷ് വേഗ, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മഴവിൽ മനോരമയിലും മനോരമമാക്സിലും ഓഗസ്റ്റ് ഒന്നിനാണ് ചിത്രം സംപ്രേക്ഷകണം ചെയ്യുക.

അപ്രതീക്ഷിതമായി അപകടത്തിൽപെടുന്ന ഏഴ് പെൺകുട്ടികളുടെയും 18 മണിക്കൂറുകൾ നീണ്ട അവരുടെ പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എസ്കേപ്പ് ഫ്രം ഉഗാണ്ട, സാൾട്ട് മാങ്കോ ട്രീ, തൃശൂർ പൂരം എന്നീ സിനിമകൾക്ക് ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എയ്റ്റീൻ അവേഴ്സ് ‘. കോവിഡ് കാലത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഓൺലൈൻ ആയി നടത്തിയ ഓഡിഷന് ശേഷമാണ് ചിത്രത്തിലെ കഥാപാത്രങ്ങളായ പുതുമുഖതാരങ്ങളെ തിരഞ്ഞെടുത്തത്.

Also Read:ഇന്ത്യയിലെ ഏറ്റവും അപകടകരമായ, പേടിപ്പെടുത്തുന്ന 5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ: അത്ര ധൈര്യമുള്ളവർക്ക് മാത്രം പോകാം

‘ഞാൻ രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. പെൺകുട്ടികൾ ഒരു ദുർഘടസാഹചര്യത്തിൽ അകപ്പെടുമ്പോൾ, അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് പുറത്തുവരുന്ന സിനിമകൾ നമ്മൾ ഇതുവരേം കണ്ടിട്ടില്ല. ഒന്നുകിൽ പോലീസ്, അതുമല്ലെങ്കിൽ ഹീറോ വന്നുവേണം, അവരെ രക്ഷിക്കാൻ. ഇന്നത്ത കാലത്ത് നല്ല സ്കൂളുകളിൽ വിദ്യാഭ്യാസം നേടി, സ്പോർട്സിൽ പ്രാവീണ്യമുള്ള പെൺകുട്ടികൾ കായികമായി മുന്നേറാൻ കഴിവുള്ളവരാണ്. ആ ശ്രമം എങ്ങനെ വിജയിക്കുന്നു എന്നതാണ് സിനിമയുടെ തന്തു’, സംവിധായകൻ രാജേഷ് നായർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button